സഭാ ഐക്യത്തിന് പ്രസക്തിയില്ലെന്ന പ്രസ്താവന; മറുപടിയുമായി യാക്കോബായ സഭ

സഭാ ഐക്യത്തിന് പ്രസക്തിയില്ലെന്ന ഓർത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്ക ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയ്ക്ക് മറുപടിയുമായി യാക്കോബായ സഭ. നിയുക്ത ബാവയുടേത് സഭാ ഐക്യം തകർക്കുന്ന പ്രസ്താവനയെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ് 24 നോട് പ്രതികരിച്ചു. 1934ലെ സഭാ ഭരണഘടനക്കും സുപ്രീംകോടതി വിധിക്കും എതിരാണ് നിയുക്ത ബാവയുടെ പ്രസ്താവന. ഇത്തരം പ്രതികരണങ്ങൾ മലങ്കര സഭാ വിഷയം കൂടുതൽ കലുഷിതമാക്കുമെന്നും യാക്കോബായ സഭ വക്താവ് പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കയായ ശേഷം ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് 24 ന് നൽകിയ പ്രത്യേക അഭിമുഖത്തിലെ പരാമർശം നിർഭാഗ്യകരവും ആത്മവഞ്ചനാപരവുമെന്നാണ് യാക്കോബായ സഭയുടെ വിമർശനം. 2017 ലെ കോടതി വിധിയിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ചർച്ചനടത്തി പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ സഭാ ഭരണഘടനക്കും സുപ്രിംകോടതി വിധിക്കും എതിരായുള്ള പ്രസ്താവനയാണ് നിയുക്ത ബാവ നടത്തിയതെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ് കുറ്റപ്പെടുത്തി.
Read Also : പള്ളിത്തര്‍ക്കം; കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നിയുക്ത കാതോലിക്ക ബാവ
യാക്കോബായ സഭ 1934 ലെ ഭരണഘടനയെ എതിർക്കുന്നില്ല. ഭരണഘടനയിലെ കൃത്രിമങ്ങളെയാണ് എതിർക്കുന്നത്. യാക്കോബായ സഭ ഇല്ല എന്ന രീതിയിലുള്ള പ്രസ്താവനകൾ മലങ്കര സഭാ വിഷയം കൂടുതൽ കലുഷിതമാക്കുമെന്നും യാക്കോബായ സഭ വക്താവ് തുറന്നടിച്ചു.
ബൈറ്റ്
പളളിതർക്ക കേസുകളിലെ കോടതി വിധി നടപ്പാക്കണമെന്ന ആവശ്യം ഓർത്തഡോക്സ് സഭ ശക്തമാക്കിയതോടെ സഭാ ഐക്യ സാധ്യത പൂർണമായും അടയുകയാണ്.
Story Highlights : jacobite church response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here