Advertisement

പള്ളിത്തര്‍ക്കം; കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നിയുക്ത കാതോലിക്ക ബാവ

September 18, 2021
Google News 1 minute Read

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നിയുക്ത കാതോലിക്ക ബാവ. സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ട്വന്റിഫോറിനോട് പറഞ്ഞു.

സഭാ ഭരണഘടനയും കോടതിവിധിയും അംഗീകരിച്ചാല്‍ സമാധാനം എളുപ്പമാകും. കോടതിവിധി അനുസരിച്ച് മലങ്കര സഭയ്ക്ക് ഒരു ഭരണഘടനയേ ഉള്ളൂ. സഭാ ഐക്യത്തിന് ഇനി പ്രസക്തിയില്ലെന്നും കോടതി വിധി നടപ്പാക്കുകയാണ് പ്രശ്‌ന പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ടും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രതികരിച്ചു. പരാമര്‍ശം വിവാദമായത് നിര്‍ഭാഗ്യകരമായിപ്പോയി. അനാവശ്യ വിവാദങ്ങളിലൂടെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള വേദിയൊരുക്കരുത്. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്. എന്നാല്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കണമെന്നും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് കൂട്ടിച്ചേര്‍ത്തു.

Story Highlights : mathews mar severios on church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here