കിരീടം നേടുകയെന്നതാണ് പ്രധാനം: ഋഷഭ് പന്ത്

ഐപിഎലിൽ കിരീടം നേടുകയെന്നതാണ് പ്രധാനമെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ആദ്യ പാദത്തിലെ മികവ് തുടരാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും അതുവഴി കിരീടനേട്ടത്തിലെത്താനാവുമെന്നും പന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ന് മുതൽക്കാണ് ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമാവുക. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് ഇൻ്റനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. (Win Trophy Rishabh Pant)
“തീർച്ചയാലും കിരീടം നേടുകയെന്നതാണ് പ്രധാന ലക്ഷ്യം. പക്ഷേ, പ്രക്രിയയിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തും. ആദ്യ പാദത്തിൽ ചെയ്ത കാര്യങ്ങൾ ഞങ്ങൾക്ക് ആവർത്തിക്കാനാവും. ഈ വർഷം കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതുന്നു.”- പന്ത് പറഞ്ഞു.
Read Also : ഐപിഎൽ രണ്ടാം പാദം: മികവ് തുടരാൻ ഡൽഹി
പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റൺ വേട്ടക്കാരിൽ 380 റൺസുമായി ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. കെ.എൽ. രാഹുൽ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസൺ (277) എന്നിവരാണ് പിന്നിൽ.
2021 മേയ് മാസം ആദ്യ വാരമാണ് കളിക്കാരിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിയത്, പിന്നീട് യുഎഇയിലേക്ക് മാറ്റിയതും. 31 മത്സരങ്ങൾ ശേഷിക്കെയായിരുന്നു കൊവിഡ് വ്യാപനം ഉണ്ടായത്.
അടുത്ത സീസണിലെ ഐപിഎലിനു മുന്നോടി ആയുള്ള മെഗാ ലേലം ജനുവരിയിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് താരങ്ങളെ വീതം നിലനിർത്താവും. രണ്ട് റൈറ്റ് ടു മാച്ച് കാർഡും ഫ്രാഞ്ചൈസികൾക്ക് ലഭിക്കും. ഇതോടെ മുൻ സീസണുകളിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ വീതം ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയും.
അതേസമയം, അടുത്ത സീസൺ ഐപിഎലിലെ പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ആർപിജി ഗ്രൂപ്പും സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. ശതകോടീശ്വരനായ അദാനിക്ക് നേരത്തെ ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. അതേസമയം, മുൻപ് റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിൻ്റെ ഉടമസ്ഥനായിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ഒരു ടീം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ അദാനി, ആർപിജി ഗ്രൂപ്പുകൾ തന്നെ പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കാനാണ് സാധ്യത.
Story Highlights : Ultimate Goal Win Trophy Rishabh Pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here