Advertisement

ഐപിഎൽ രണ്ടാം പാദം: മികവ് തുടരാൻ ഡൽഹി

September 14, 2021
Google News 7 minutes Read
ipl team delhi capitals

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (ipl team delhi capitals)

ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ടീമിൽ നിന്ന് ഏറെയൊന്നും വ്യത്യാസമില്ലാത്ത ടീമുമായാണ് കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പ് യുഎഇയിലെത്തുക. പിന്മാറിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സിനു പകരമെത്തിയ ഓസീസ് പേസർ ബെൻ ഡ്വാർഷ്യുസ് ആണ് ഡൽഹിയിലെ പുതുമുഖം. ബിഗ് ബാഷ് ലീഗിലടക്കം നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളാണ് 27കാരനായ താരത്തിനു തുണയായത്. പരുക്ക് മാറി ശ്രേയാസ് അയ്യർ തിരികെയെത്തിയെങ്കിലും ആദ്യ പാദത്തിൽ ടീമിനെ നയിച്ച ഋഷഭ് പന്ത് ക്യാപ്റ്റനായി തുടരും.

ഡൽഹി ക്യാപിറ്റൽസിൻ്റെ പുതുക്കിയ സ്ക്വാഡ്: Rishabh Pant (C and WK), Shreyas Iyer, Ajinkya Rahane, Amit Mishra, Avesh Khan, Axar Patel, Ishant Sharma, Kagiso Rabada, Prithvi Shaw, Ravichandran Ashwin, Shikhar Dhawan, Lalit Yadav, Marcus Stoinis, Shimron Hetmyer, Ben Dwarshuis, Anrich Nortje, Steve Smith, Umesh Yadav, Ripal Patel, Lukman Hussain Meriwala, M Siddharth, Tom Curran, Sam Billings, Pravin Dubey, Vishnu Vinod

Read Also : കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം; ആദ്യ മത്സരം ആർസിബി നീല ജഴ്സിയിൽ കളിക്കും

സെപ്തംബർ 22 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ദുബായിലാണ് ഡൽഹിയുടെ ആദ്യ മത്സരം. ആദ്യ പാദത്തിൽ കളിച്ച 8 മത്സരങ്ങളിൽ 6ഉം ജയിച്ച് 12 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ ഒന്നാമതാണ് ഡൽഹി ക്യാപിറ്റൽസ്.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Story Highlight: ipl team analysis delhi capitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here