Advertisement

കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരം; ആദ്യ മത്സരം ആർസിബി നീല ജഴ്സിയിൽ കളിക്കും

September 14, 2021
Google News 2 minutes Read
rcb jersey change ipl

കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവർപ്പിച്ചുകൊണ്ട് ഐപിഎൽ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നീല ജഴ്സിയിൽ കളിക്കാനിറങ്ങും. പിപിഇ കിറ്റിനോട് സാദൃശ്യമുള്ള നിറം ആയതിനാലാണ് ആർസിബി നീല ജഴ്സി തിരഞ്ഞെടുത്തത്. സെപ്തംബർ 20ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം. ഈ മത്സരത്തിൽ കോലിയും സംഘവും പ്രത്യേക ജഴ്സിയിൽ കളിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. (rcb jersey change ipl)

2 മിനിട്ട് ദൈർഘ്യമുള്ള വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് ആർസിബിയുടെ അറിയിപ്പ്. കൊവിഡ് മുന്നണിപ്പോരാളികളുടെ പിപിഎ കിറ്റിനോട് സാദൃശ്യമുള്ളതിനാൽ നീല ജഴ്സി അണിയുകയാണ്. കൊവിഡ് പോരാട്ടത്തിൽ അവരുടെ വിലമതിക്കാാനാവാത്ത സേവനത്തിന് തങ്ങൾ ആദരവർപ്പിക്കുകയാണെന്നും ആർസിബി വ്യക്തമാക്കി.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

Read Also : ഐപിഎൽ രണ്ടാം പാദം: കരുത്ത് കൂട്ടി ആർസിബി

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഓരോ അഞ്ച് ദിവസത്തിലുമായിരുന്നു പരിശോധന. 100 പേരടങ്ങുന്ന വൈദ്യ സംഘമാണ് ഐപിഎലിൽ വൈദ്യ സേവനങ്ങൾ നൽകുക.

Story Highlight: rcb jersey change ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here