Advertisement

ഐപിഎൽ രണ്ടാം പാദം: കരുത്ത് കൂട്ടി ആർസിബി

September 13, 2021
Google News 6 minutes Read
rcb updated squad ipl

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി വെറും 6 ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (rcb updated squad ipl)

ശ്രീലങ്കൻ താരങ്ങളായ വനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, സിംഗപ്പൂർ താരം ടിം ഡേവിഡ് എന്നിവരാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരയിലെ പുതുമുഖങ്ങൾ. ഐപിഎലിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയയുടെ ആദം സാമ്പ, ഡാനിയൽ സാംസ്, കെയിൻ റിച്ചാർഡ്സൺ എന്നീ താരങ്ങൾക്ക് പകരക്കാരായാണ് ഇവർ ടീമിലെത്തിയത്. മുഖ്യ പരിശീലക റോളിൽ നിന്ന് സൈമൻ കാറ്റിച്ചിനെ മാറ്റി പകരം മൈക്ക് ഹെസനെ നിയമിച്ചതും ആർസിബിയിൽ പുതുമയാണ്.

ആർസിബിയുടെ പുതുക്കിയ സ്ക്വാഡ്: Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Harshal Patel, Akash Deep, Mohammed Siraj, Navdeep Saini, Shahbaz Ahmed, Pavan Deshpande, Glenn Maxwell, Sachin Baby, Rajat Patidar, Mohammed Azharuddeen, Kyle Jamieson, Dan Christian, Suyesh Prabhudessai, KS Bharat, Tim David, Dushmantha Chameera, Wanindu Hasaranga

Read Also : ക്രിസ് വോക്സിനു പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlight: rcb updated squad ipl 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here