ചൈനയില്‍ ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തിന് തീപിടിച്ചു; അഞ്ചുമരണം

ചൈനയില്‍ ജനവാസ കേന്ദ്രത്തിലെ വാടക കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ബെയ്ജിങ്ങിലെ ടോങ്ഗ്‌സു ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. എത്ര പേര്‍ക്ക് പരുക്കേറ്റെന്ന് വ്യക്തമല്ല.
അതേസമയം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നതിനായി കണക്ഷന്‍ കെട്ടിടത്തിലേക്ക് എടുത്തതാകാം അപകട കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് സ്ഥിരീകരിച്ചിട്ടില്ല.
Read Also : റഷ്യയിലെ സര്‍വകലാശാലയില്‍ വെടിവയ്പ്പ്; എട്ടുമരണം
അപായ സൂചന സംബന്ധിച്ച് അലാറാം മുഴങ്ങിയെങ്കിലും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരിച്ച അഞ്ചുപേര്‍ക്കും പൊള്ളലേറ്റത്. അപകട കാരണം സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : fire in beijing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here