രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 മരണവും

രാജ്യത്ത് പുതിയ 30,256 കൊവിഡ് കേസുകളും 295 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. കൊവിഡിന്റെ രണ്ടുതരംഗങ്ങളും കൂടുതലായി ബാധിച്ച മഹാരാഷ്ട്രയില്‍ 2,413 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 49 മരണവും. india latest covid cases
അതേസമയം രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ ഇന്നലെ 28 പുതിയ കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ കൊവിഡ് മരണം പൂജ്യമാണ്.
കേരളത്തില്‍ ഇന്നലെ 19,653 കേസുകളും 152 മരണവും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍.
Read Also : ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
രാജ്യത്ത് പുതുതായി 295 പേര്‍ കൊവിഡ് മൂലം മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,45,133 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,18,181 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.
Story Highlights : india latest covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here