Advertisement

പാലക്കാട്ടെ സിപിഐഎമ്മിൽ നടപടി; ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

September 20, 2021
Google News 1 minute Read

കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാട് ക്രമക്കേടിൽ ആരോപണ വിധേയർക്കെതിരെ സിപിഐഎം നടപടി. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചാമുണ്ണിയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇദ്ദേഹത്തിന്റെ ബന്ധുവും കണ്ണമ്പ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയും സിപിഐഎം ചൂർക്കുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവുമായ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

പുതുശ്ശേരി ഏരിയാ കമ്മിറ്റി നടപടികൾ ജില്ലാ കമ്മിറ്റി അംഗീകരിച്ചില്ല. ഒറ്റപ്പാലം അർബൺ ബാങ്ക് ക്രമക്കേട് അടുത്ത ജില്ലാ കമ്മറ്റിയിലേക്ക് മാറ്റി. വടക്കഞ്ചേരി ഏറിയ കമ്മിറ്റി സെക്രട്ടറി കെ ബാലനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കെ ബാലനെതിരായ നടപടി ഫണ്ട് പിരിവ് ക്രമക്കേടിനെ തുടർന്ന്. കുലുക്കലൂർ ലോക്കൽ സെക്രട്ടറി വിനോദിനെതിരായ നടപടി ജില്ലാ കമ്മിറ്റി പിൻവലിച്ചു.

Read Also : കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് തകർച്ച ; ബാംഗ്ലൂർ 92ന് പുറത്ത്

മുൻ എംഎൽഎ എം.ഹംസ ഉൾപ്പെട്ട ഒറ്റപ്പാലം സഹകരണ ബാങ്ക് അഴിമതി അടുത്ത ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റി സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കൺസോർഷ്യം തുടങ്ങാനിരിക്കുന്ന കണ്ണമ്പ്ര റൈസ് പാർക്കിന്റെ ഭൂമി ഇടപാടിൽ അഴിമതിയുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.

ആരോപണം അന്വേഷിക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു. തുടർന്ന് ആരോപണ വിധേയരെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് ജില്ലാ കമ്മിറ്റി പിന്മാറുകയും അന്വേഷണ കമ്മീഷനെ വെക്കുകയുമായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സുരേഷ് ബാബു, പിഎൻ മോഹനൻ എന്നിവരുൾപ്പെട്ട കമ്മീഷനാണ് ആരോപണം അന്വേഷിച്ചത്.

റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ് കൺസോർഷ്യം വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത്, ഏക്കറിന് ഏഴ് ലക്ഷം രൂപ അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിഐപിഎം നേതാക്കളുടെ പരാതി.

Story Highlight: kannambra-rice-park-curroption-palakkad-cpm-disciplinary-action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here