ക്ലീമിസ് ബാവ വിളിച്ചു ചേർത്ത മതമേലധ്യക്ഷന്മാരുടെ യോഗത്തിൽ മുസ്‌ലിം സംഘടനകൾ പങ്കെടുക്കില്ല

കർദിനാൾ ക്ലീമിസ് ബാവ വിളിച്ചു ചേർത്ത മതമേലധ്യക്ഷന്മാരുടെ യോഗത്തിൽ ഒരു വിഭാഗം മുസ്‌ലിം സംഘടനകൾ പങ്കെടുക്കില്ല. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകൾ പങ്കെടുക്കില്ല. പാലാ ബിഷപ്പ് വിവാദ പ്രസ്‌താവന പിൻവലിച്ചതിന് ശേഷമാണ് ചർച്ച നടത്തേണ്ടതെന്ന് വിട്ടു നിന്ന സംഘടനകൾ വ്യക്തമാക്കി.
വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മാപ്പ് പറയണമെന്ന നിലപാടിലാണ് മുസ്‍ലിം സംഘടനകൾ. അല്ലെങ്കിൽ വിവാദ പരാമർശം ബിഷപ്പ് പിൻവലിക്കണം. അല്ലാതെ മധ്യസ്ഥ ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് സംഘടനകൾ. വൈകീട്ട് മൂന്നരയ്ക്കാണ് തിരുവനന്തപുരത്ത് ക്ലീമിസ് ബാവയുടെ നേതൃത്വത്തിൽ യോഗം നടക്കുന്നത്.
Read Also : കൊടകര കുഴല്‍പ്പണ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും
പ്രമുഖ മുസ്‍ലിം സംഘടനകൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നുണ്ടെങ്കിലും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കെഎൻഎം നേതാവ് ഹുസൈൻ മടവൂർ, അധ്യാപകൻ അഷ്‌റഫ് കടയ്ക്കൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഗുരുരത്‌നം ജ്ഞാനതപസ്വി അടക്കമുള്ളവരും യോഗത്തിനെത്തിയിട്ടുണ്ട്. വിവിധ സഭാ അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും.
Story Highlight: Muslim-org.-wont-participate-in-the-meeting-led-by-cleemis-bawa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here