Advertisement

കൊടകര കുഴല്‍പ്പണ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

July 23, 2021
Google News 2 minutes Read
Kodakara money laundering case

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം. കള്ളപ്പണകവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ഉള്ള ബിജെപി നേതാക്കളെ സാക്ഷികളാക്കിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.

കവര്‍ച്ച കേസില്‍ അറസ്റ്റിലായ 22 പേര്‍ മാത്രമായിരിക്കും കുറ്റപത്രത്തിലും പ്രതികള്‍. ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കള്‍ സാക്ഷികളായേക്കും. കേസിലാകെ 200 സാക്ഷികളാണുള്ളത്. കവര്‍ച്ച കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെടും. കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍ണമെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെടും.

Read Also: മോദി-പിണറായി കൂടിക്കാഴ്ചയില്‍ കൊടകര മുങ്ങി; കൊടുക്കല്‍ വാങ്ങല്‍ ഇനിയും തുടരും; കെ. മുരളീധരന്‍

ഏപ്രില്‍ മൂന്നിന് കൊടകരയില്‍ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച് കവര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് കേസ്. ആദ്യം തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലിക്കായിരുന്നു അന്വേഷണ ചുമതല. കേസന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് മൂന്നരക്കോടി രൂപയാണെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്നും കണ്ടെത്തി.

കവര്‍ച്ച ചെയ്യപ്പെട്ടത് കള്ളപ്പണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മേയ് എട്ടിന് തൃശൂര്‍ റേഞ്ച് ഡിഐജി എ അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി. ജൂലൈ 26ന് ആദ്യപ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയുന്ന പശ്ചാത്തലത്തില്‍ ആണ് ഇന്ന് പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Story Highlights: Kodakara money laundering case chargesheet may be filed today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here