മോദി-പിണറായി കൂടിക്കാഴ്ചയില്‍ കൊടകര മുങ്ങി; കൊടുക്കല്‍ വാങ്ങല്‍ ഇനിയും തുടരും; കെ. മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ ബി.ജെ.പിക്ക് ഏറെ ഗുണമുണ്ടായതായി കെ. മുരളീധരന്‍ എം.പി. കൊടകര കുഴല്‍പണക്കേസ് ഈ കൂടിക്കാഴ്ചയില്‍ മുങ്ങിപ്പോയതായി ട്വിറ്ററില്‍ മുരളി കുറിച്ചു. കൊടകര കുഴല്‍പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുരളിയുടെ ട്വീറ്റ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ വെറുതെയല്ല വെല്ലുവിളി നടത്തിയതെന്നും മുരളി ചൂണ്ടിക്കാട്ടി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ ഇനിയും തുടരും. ആയങ്കിമാരും തില്ലങ്കേരിമാരും കേസുകളില്‍നിന്ന് നൈസായിട്ട് ഊരുമെന്നും മുരളി പറഞ്ഞു.
‘ഈ കൂടിക്കാഴ്ച വഴി കേരളത്തിലെ ബി.ജെ.പിക്ക് ഉണ്ടായ ഗുണം ചെറുതല്ല. കൊടകര മുങ്ങി. സുരേന്ദ്രന്‍ വെറുതെയല്ല വെല്ലുവിളിച്ചത്. കൊടുക്കല്‍ വാങ്ങല്‍ തുടരും. ഇനി ആയങ്കിമാരും തില്ലങ്കേരിമാരും നൈസായിട്ട് ഊരും. കാത്തിരുന്നു കാണാം.’ -മുരളിയുടെ ട്വീറ്റ് ഇതായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here