കോണ്‍ഗ്രസിന് നന്ദി; താന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിനിധിയെന്ന് ചരണ്‍ജിത് സിംഗ് ചന്നി

കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഒരു സാധാരണക്കാരനായ തനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയെന്ന ഉയര്‍ന്ന പദവി നല്‍കിയതിന് നന്ദിയെന്നാണ് ചരണ്‍ജിത് പറഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ആദ്യത്തേതായ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ജലബില്ലും അദ്ദേഹം ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. punjab cm charanjit
‘ഒരു സാധാരണക്കാരനായ എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയത് ഉന്നത പദവിയാണ്. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണ്. പഞ്ചാബിന് വേണ്ടി ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ട്’. നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചു.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ഒരേയൊരു വിപ്ലവ നേതാവെന്ന വിശേഷിപ്പിച്ച ചരണ്‍ജിത് സിംഗ്, രാജിവച്ച് പദവിയൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും നന്ദി അറിയിച്ചു. പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ദളിതനാണ് ചരണ്‍ജിത് സിംഗ് ചന്നി. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, ഓംപ്രകാശ് സോണി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.
‘കര്‍ഷകരുടെ, സാധാരണക്കാരുടെ അടക്കം അടിച്ചമര്‍ത്തപ്പെട്ടവരന്റെ പ്രതിനിധിയാണ് ഞാന്‍. അല്ലാതെ സമ്പന്നരുടെ പ്രതിനധിയല്ല. മണല്‍ഖനനം നടത്തുന്നവരോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോ എന്റെ അടുക്കല്‍ വരേണ്ടതില്ല’ എന്നായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ പ്രസ്താവന. പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും പാര്‍ട്ടി തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുകയെന്നും പറഞ്ഞ ചന്നി, അമരീന്ദര്‍സിംഗ് ചെയ്യാന്‍ ബാക്കിയാക്കിയ പരിപാടികള്‍ പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിഷേധിച്ച് അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുത്തില്ല. ഇതിനിടെ നിയുക്ത മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു. ചരണ്‍ജിത് സിംഗിന് ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു . 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ സര്‍ക്കാരിന്റെ കാലാവധി.
Story Highlights : punjab cm charanjit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here