18
Oct 2021
Monday
Covid Updates

    ശബരിമല വിമാനത്താവളം; ഡിജിസിഎ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് രാജു എബ്രഹാം

    raju abraham, sabarimala airport

    ശബരിമല വിമാനത്താവളം സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് രാജു എബ്രാഹം. ടേബിള്‍ ടോപ് വിവാദം ശുദ്ധ അസംബന്ധമാണ്. പ്രതിരോധ മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും എതിര്‍ത്തില്ലെന്നും ശബരിമല വിമാനത്താവളം പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ ഉറപ്പാണെന്നും രാജു എബ്രഹാം പറഞ്ഞു. raju abraham

    ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡിജിസിഎ റിപ്പോര്‍ട്ടിന് പിന്നില്‍ ഏതോ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറ്റിയോ പ്രതിരോധ മന്ത്രാലയമോ ഒരു എതിര്‍പ്പും ഉന്നയിച്ചിരുന്നില്ല. രാജു എബ്രഹാം പറഞ്ഞു. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപ്പോര്‍ട്ട്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഇന്നലെയാണ് വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    Read Also : ശബരിമല വിമാനത്താവളത്തിന് തിരിച്ചടി; കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

    വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ്.

    Story Highlights : raju abraham, sabarimala airport

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top