ശബരിമല വിമാനത്താവളത്തിന് തിരിച്ചടി; കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടിയായി ഡിജിസിഎ റിപ്പോര്‍ട്ട്. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപ്പോര്‍ട്ട്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Read Also : കരുവന്നൂര്‍ സഹകരണ ബാങ്കിനെതിരെ സമരം ചെയ്ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി
വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ്.
Story Highlights : sabarimala airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here