ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും; സർക്കാർ ഉത്തരവിറക്കി

ശബരിമല വിമാനത്താവള നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ ഉത്തരവിറക്കി. 2226.13 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. ഭൂമിയേറ്റെടുക്കുന്നതിന്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതപ്പെടുത്തി.
read also: ഇന്റർനെറ്റ് തകരാർ; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു
ശബരിമലയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചെറുവള്ളി എസ്‌റ്റേറ്റ്. ഹാരിസൺ മലയാളത്തിൽ നിന്ന് നേരത്തെ ബിലീവേഴ്‌സ് ചർച്ച് വാങ്ങിയ ഭൂമി സർക്കാർ ഭൂമിയാണെന്ന് നേരത്തെ എംജി രാജമാണിക്യം ഐഎഎസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സുപ്രിംകോടതി വരെ അപ്പീൽ പോയാണ് ഭൂമിയേറ്റെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ശബരിമലയിൽ ഗ്രീൻഫിൽഡ് വിമാനത്താവളം നിർമിക്കാനാണ് സർക്കാരിന്റെ തീരുമാനം.
story highlights- sabarimala airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here