വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജൂലൈ നാലിനാണ് അര്‍ജുനെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെണ്‍കുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അര്‍ജുന്റെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Read Also : പത്തനംതിട്ടയിൽ അതിക്രമിച്ച് വഴിവെട്ടി സിപിഐഎം; സ്ത്രീയ്ക്ക് നേരെ കയ്യേറ്റം
Story Highlights : vandiperiyar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here