വെള്ളപ്പൊക്കത്തിനിടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമം; ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു

വെള്ളപ്പൊക്കത്തിനിടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. കൊൽക്കത്തയിലെ ബാരഖ്‌പൂരിനടുത്ത് ഖർദ എന്ന സ്ഥലത്താണ് സംഭവം നടന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്ന വീട്ടിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ഭാര്യയും ഭർത്താവും 10 വയസ്സുകാരനായ മകനുമാണ് മരണപ്പെട്ടത്. ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരണപ്പെട്ടത്. ഭാര്യയും മകനും ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. 4 വയസ്സുകാരനായ മറ്റൊരു കുട്ടി രക്ഷപ്പെട്ടു. (Waterlogged Home Charge Phone)
4 വയസ്സുകാരനായ കുട്ടി കിടക്കയിലിരുന്ന് സഹായത്തിനായി കരയുന്നത് ശ്രദ്ധിച്ച അയൽവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് തന്നെ മൂവരും മരണപ്പെട്ടു.
ശനിയാഴ്ച രാത്രി മുതൽ പശ്ചിമ ബംഗാളിൽ കനത്ത മഴയാണ്. തിങ്കളാഴ്ച രാവിലെ വരെ മഴ നീണ്ടു. കൊൽക്കത്തയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
Story Highlights : die Waterlogged Home Charge Phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here