‘ടു വീലറിന്റെ മുന്നില്‍ ഇരുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു’; രക്ഷപ്പെട്ടത് കഷ്ടിച്ച്’; അതിക്രമം നേരിട്ട ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവ്

ആലപ്പുഴയില്‍ അക്രമികളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക രക്ഷപ്പെട്ടത് കഷ്ടിച്ചെന്ന് ഭര്‍ത്താവ്. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം നടന്നത്. ടു വീലറില്‍ പോകുകയായിരുന്ന ഭാര്യയെ അക്രമി സംഘം തലയ്ക്കടിച്ചെന്നും നിയന്ത്രണം വിട്ടതോടെ പോസ്റ്റില്‍ ഇടിച്ചെന്നും ഭര്‍ത്താവ് ട്വന്റിഫോറിനോട് പറഞ്ഞു.
അക്രമി സംഘം സ്വര്‍ണം ചോദിച്ചു. ആദ്യം മാലയാണ് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ പാദസരം നല്‍കാന്‍ പറഞ്ഞു. അതും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ടു വീലറിന്റെ മുന്നില്‍ ഇരുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു. അവിടെ നിന്ന് കുതറി ഒടുകയാണ് ചെയ്തത്. പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലെന്നും ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തി.
തൃക്കുന്നപ്പുഴ പാനൂരിന് സമീപമായിരുന്നു സംഭവം നടന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സുബിനയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു.
Story Highlights : health worker husband reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here