പ്രതിദിന കൊവിഡ് കേസ് മുപ്പതിനായിരത്തിന് താഴെ; സെപ്റ്റംബര്‍ 14ന് ശേഷം ആദ്യം

രാജ്യത്തെ പ്രതിദിന കേസുകളില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 252 പേര്‍ മരണമടഞ്ഞു. രോഗമുക്തി നിരക്ക് 97.75 ശതമാനമായി. രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദേശീയ കണക്കിലെ പകുതിയിലേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്ന സംസ്ഥാനം കേരളമാണ്.
വാക്‌സിനേഷന്റെ കാര്യത്തില്‍ രാജ്യം മുന്നില്‍ തന്നെയാണ്. ഇന്നലെ മാത്രം 96.46 ലക്ഷം ആളുകളാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്താകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 81 കോടി കടന്നു. മുംബൈയില്‍ പ്രായമായ 80 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ അറിയിച്ചു. അടുത്തമാസം 30 കോടി വാക്‌സിന്‍ രാജ്യത്ത് ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Story Highlights :
Story Highlights : India Reports 26,115 New Cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here