Advertisement

നാർകോട്ടിക് ജിഹാദ് വിവാദത്തിൽ സർവകക്ഷിയോഗം വിളിക്കണം; കാനത്തിന്റെ നിലപാട് ലജ്ജാവഹം; കെ സുധാകരൻ

September 21, 2021
Google News 1 minute Read

കാനത്തിന്റെ നിലപാട് ലജ്ജാവഹമെന്ന് കെ സുധാകരൻ. കാനം രാജേന്ദ്രൻ സർക്കാരിനൊപ്പം നിൽക്കുന്നയാളാണ്. സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രന്റെ അഭിപ്രായം ലജ്ജാകരമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചൂണ്ടിക്കാട്ടി.

നാർകോട്ടിക് ജിഹാദ് വിവാദത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു. മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കിനിക്കുകയല്ല വേണ്ടതെന്നും കെ സുധാകരൻ. മതസൗഹാർദ്ദം കേരളത്തിൽ തകരുകയാണ്.

Read Also : മാരകമായ വർഗീയ വൈറസ് പടർത്താൻ ശ്രമമെന്ന് സ്പീക്കർ എം ബി രാജേഷ്

കൈവിട്ട് പോയ ശേഷം നടപടികൾ സ്വീകരിച്ചിട്ട് കാര്യമില്ല. മറ്റേത് സർക്കാർ ആണെങ്കിലും സർവകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നും കെ സുധാകൻ കുറ്റപ്പെടുത്തി.

സർക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ട്. മന്ത്രി വി എൻ വാസവൻ ഒരു വിഭാഗത്തെ മാത്രം കണ്ടത് ശരിയായില്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിനെ മന്ത്രി പോയി നേരിൽക്കണ്ടതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമർശനം.

Story Highlight: ksudhakaran-narcotic jihad-issue-against-kanamrajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here