ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല സന്ദേശം; പരാതിയുമായി വിദ്യാർത്ഥിനികൾ | 24 Exclusive

സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെന്ന വ്യാജേന അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ചാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് പൊലീസിൽ പരാതി നൽകിയത്. ആനയാംകുന്ന് സ്കൂളിലെ മറ്റ് വിദ്യാർത്ഥികളുടെ പേരിലും അശ്ലീല സന്ദേശങ്ങൾ വരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്.
Read Also : പാലക്കാട്ട് അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു
കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിർമ്മിച്ചാണ് സുഹൃത്തുക്കൾക്ക് അശ്ലീല മെസ്സേജ് അയച്ചത്. സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് പെൺകുട്ടി സംഭവത്തെ കുറിച്ചറിയുന്നത്. അപ്പോഴേക്കും നിരവധി പേർക്ക് ഇത്തരത്തിൽ മെസ്സേജ് ലഭിച്ചിരുന്നു. ആനയാംകുന്ന് ഹൈസ്‌കൂളിലെ മറ്റ് ചില വിദ്യാർത്ഥികളുടെ പേരിലും ഇത്തരത്തിൽ മെസ്സേജുകളും വിഡിയോ കോളുകളും വന്നതായും പരാതി ലഭിച്ചിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾക്ക് മറുപടി നൽകണമെന്നും ഫോട്ടോസ് അയച്ച് കൊടുക്കണമെന്നുമാണ് ആവശ്യം.
വിദ്യാർത്ഥിനികൾ മുക്കം പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.
Story Highlights : Obscene messages using profile pictures of high school students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here