രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാടെടുത്തു; കോൺഗ്രസ് സൈബർ ആക്രമണത്തിൽ ഗതികെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ്

സൈബർ ആക്രമണത്തിൽ ഗതികെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ്. കോൺഗ്രസ് സൈബർ ആക്രമണതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സ്‌നേഹ ഹരിപ്പാട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാടെടുത്തതിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.
സ്വന്തം പാർട്ടി പ്രവർത്തകരുടെ സൈബർ ആക്രമണം ഏറെ വേദനിപ്പിക്കുന്നെന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു. സൈബർ എഴുത്തിൽ തീർത്തു കളയുമെന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തി. സൈബർ ഇടത്തിൽ അപമാനിച്ച് ഇല്ലാതാക്കും എന്നും കോൺഗ്രസ് സൈബർ അണികളുടെ ഭീഷണിയുണ്ടെന്നും സ്നേഹ കുറിച്ചു.
അച്ഛൻ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സ്വന്തമായ നിലപാട് ഉണ്ടാവണം, തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യപ്പെടണം ഇല്ലേൽ ഈ രാഷ്ട്രീയത്തിൽ ഇറങ്ങരുത് എന്നാണ്. പാർട്ടിയുടെ ബാലപാഠങ്ങൾ പഠിച്ചത് സ്ലിപ്പ് എഴുതാൻ വാർഡ് പ്രസിഡന്റിന്റെ ഒപ്പം കൂടിയ നേതാവല്ലാത്ത പാർട്ടി പ്രവർത്തകനായ എന്റെ അച്ഛനിൽ നിന്നാണ്. ആ വാക്കുകളിലെ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചതുമെന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയപ്പെട്ടകോൺഗ്രസ്സ് പ്രവർത്തകരോട് ഒരു പാട് ഭീക്ഷണിയുടെ പുറത്ത് ആണ് ഞാൻ ഈ വരികൾ എഴുതുന്നത്. മറ്റൊന്നും പറയനാനില്ല എല്ലാത്തിനും മറുപടി പറയാനും ആഗ്രഹിക്കുന്നില്ല ഒരു കാര്യം ഉറപ്പു തരാം രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയത്തിൽ എന്റെ അഭിപ്രായം ഞാൻ സ്വന്തം പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞു അത് ഞാൻ തന്നെയാണ് ചാനലിന് കൊടുത്തത് എന്ന് പറയുന്ന ചില കമന്റുകൾ മനസിനെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് …. അങ്ങനെ വിശ്വസിക്കുന്ന തെറ്റിദ്ധരിക്കുന്ന ഏറെ ബഹുമാനപ്പെട്ട പാർട്ടി പ്രവർത്തകരോട് പറയുവാൻ ആഗ്രഹിക്കുന്നു” ഞാൻ അങ്ങനെ ചെയ്തിട്ടില്ല നിങ്ങൾക്ക് അത് തെളിയിക്കാൻ കഴിഞ്ഞാൽ ഞാൻ ഈ പാർട്ടിയിൽ നിന്ന് പുറത്തു പോവാൻ തയ്യാറാണ്”…… സൈബർ എഴുത്തുകൾ എഴുതി അപമാനിച്ചു കളയും നിന്നെ ഇല്ലാതാക്കി കളയും എന്ന് വിളിച്ച് പറഞ്ഞവരോടും നിങ്ങളുടെ പേരുകൾ പോലും പറയാത്തത് പേടിച്ചിട്ടല്ല മറിച്ച് ഒറ്റുക്കാരൻ ആവാൻ താല്പര്യം ഇല്ലാത്തതിനാൽ ആണ്…. ഈ വിഷയത്തിൽ ഉചിതമായ നിലപാട് എടുത്ത എന്റെ പാർട്ടിയിലെ മുതിർന്ന വനിത നേതാക്കളെ നിങ്ങൾക്ക് അഭിവാദ്യങ്ങൾ ….. വനിത നേതാക്കളിൽ പലരും അമ്മയാണ് , ഭാര്യയാണ് , പെങ്ങളാണ് എന്നതിനപ്പുറം അവരെല്ലാം സ്ത്രീകളാണ് …… ഇവിടെ ഞാൻ എഴുതിയത് സ്ത്രീകൾക്ക് വേണ്ടിയാണ് ….. നിങ്ങൾക്ക് എല്ലാവർക്കും എതിർ അഭിപ്രായം ഉണ്ടാവാം പക്ഷെ എഴുതുന്ന വാക്കുകൾ മാന്യമായ ഭാഷയിൽ ആയാൽ സ്വീകരിക്കാൻ മടിക്കാത്തവരല്ല സ്ത്രീകൾ …… മൂവർണ്ണക്കൊടി പിടിച്ചത് ആദ്യമായി തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് എന്നാൽ തിരിച്ചറിവ് വന്നപ്പോഴും ഇവിടെ നിന്നുവെങ്കിൽ എന്റെ പാർട്ടിയെ അത്രത്തോളം സ്നേഹിച്ചത് കൊണ്ടു മാത്രമാണ് ….എന്റെ അച്ഛൻ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സ്വന്തമായ നിലപാട് ഉണ്ടാവണം, തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യപ്പെടണം ഇല്ലേൽ ഈ രാഷ്ട്രീയത്തിൽ നീ ഇറങ്ങരുത് എന്നാണ് പാർട്ടിയുടെ ബാലപാഠങ്ങൾ പഠിച്ചത് സ്ലിപ്പ് എഴുതാൻ വാർഡ് പ്രസിഡന്റിന്റെ ഒപ്പം കൂടിയ നേതാവല്ലാത്ത ഒരു പാർട്ടി പ്രവർത്തകനായ എന്റെ അച്ഛനിൽ നിന്നാണ്….. ആ വാക്കുകളിലെ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചതും …….
Story Highlights : cyber attack against sneha harippad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here