26
Oct 2021
Tuesday
Covid Updates

    രാജസ്ഥാനെതിരെ പഞ്ചാബിനു ഫീൽഡിംഗ്; ഇരു ടീമിലും അരങ്ങേറ്റക്കാർ

    punjab kings rajasthan royals

    ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സ് ഫീൽഡ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും അരങ്ങേറ്റ താരങ്ങളുണ്ട്. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാം സ്ഥാനത്തും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. അതുകൊണ്ട് തന്നെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. (punjab kings rajasthan royals)

    രാജസ്ഥാൻ നിരയിൽ വിൻഡീസ് ഓപ്പണർ എവിൻ ലൂയിസ് അരങ്ങേറും. ലൂയിസിനൊപ്പം മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ്, ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ് റോയൽസിലെ വിദേശ താരങ്ങൾ. പഞ്ചാബിൽ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ്, ഇന്ത്യൻ പേസർ ഇഷാൻ പോറൽ, ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ഡൻ മാർക്രം എന്നിവർ അരങ്ങേറും. മാർക്രം, ആദിൽ റഷീദ് എന്നിവർക്കൊപ്പം നിക്കോളാസ് പൂരാൻ, ഫേബിയൻ അലൻ എന്നിവരാണ് പഞ്ചാബിലെ വിദേശികൾ.

    ടീം ലിസ്റ്റ്:

    Rajasthan Royals (Playing XI): Yashasvi Jaiswal, Evin Lewis, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Mustafizur Rahman, Chetan Sakariya, Kartik Tyagi
    Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Aiden Markram, Nicholas Pooran, Deepak Hooda, Fabian Allen, Ishan Porel, Adil Rashid, Harpreet Brar, Mohammed Shami, Arshdeep Singh

    Story Highlights : punjab kings bat rajasthan royals ipl

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top