Advertisement

പ്രേക്ഷക ശ്രദ്ധ നേടി രാജഗിരി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഒരുക്കിയ ‘പാതിമറഞ്ഞ കാഴ്ചകള്‍’

September 21, 2021
Google News 3 minutes Read
rajagiri hospital shortfilm

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ‘പാതിമറഞ്ഞ കാഴ്ചകള്‍’ എന്ന ഹ്രസ്വചിത്രം. മോഹന്‍ലാലിന്റെ ആമുഖസംഭാഷണത്തിലൂടെ ആരംഭിക്കുന്ന ചിത്രം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവച്ചത്. രാജഗിരി ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും അഭിനയിക്കുന്ന ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത് രാജഗിരി ആശുപത്രിയാണ്. rajagiri hospital shortfilm

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ആരോഗ്യരംഗത്ത് പുലര്‍ത്തേണ്ട ബോധവത്ക്കരണം കൂടിയാണ് ‘പാതിമറഞ്ഞ കാഴ്ചകള്‍’. ഡോ. സിജു ജവഹര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കഥ സിജു ജവഹറും ഡോ.രാജേഷ് രാജു ജോര്‍ജും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. രാജീവ് മാധവന്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

അസോസിയേറ്റ് ഡയറക്ടര്‍- മനോജ് കലാധര്‍, എഡിറ്റര്‍- ആശിഷ് ജോസഫ്, മേക്കപ്പ്- ഒക്കല്‍ ദാസ്, പശ്ചാത്തല സംഗീതം- സുനീഷ് ആര്‍., സൗണ്ട് ഇഫക്റ്റ്- ആകാശ് കെ.എ., സൗണ്ട് മിക്സിംങ്- രെഞ്ചു രാജു, സ്റ്റുഡിയോ- വൈ കെ കാലടി, ക്യാമറ യൂണിറ്റ്- റോയല്‍ വിഷന്‍, എറുണാകുളം. ലൈറ്റ് യൂണിറ്റ്- മദര്‍ലാന്റ്, അമല്‍ ടോമി, ക്യാമറ അസോസിയേറ്റ്- രജിത്ത് എടമണ്‍.

ഡോ. രാജേഷ് രാജു ജോര്‍ജ്, ഫാ.ജിജോ കടവന്‍, ഡോ.സണ്ണി. പി. ഓരത്തേല്‍, ഡോ.റിനറ്റ് സെബാസ്റ്റ്യന്‍, ഡോ.ബിപിന്‍ ജോസ്, ബേബി എവലിന്‍, എല്‍സ ബേസില്‍, എല്‍ജി ബേസില്‍, മേഘന മധു, ഷിബിന്‍ ജോസ്, നിതീഷ് കെ.നായര്‍, രാഹുല്‍ രാജു, അലിക്കുഞ്ഞ്, മുഹമ്മദ് സലിം, സതീശന്‍ ടി.എ., സുജിബാബു, ലൂസി ജോണി, അപര്‍ണ്ണ ജോയ്, ബിന്നു.പി.സി., ഷാരോണ്‍ വര്‍ഗീസ്, മണികണ്ഠന്‍ .പി .വി., റിയാസ്.കെ.എ., ജോസ് മോന്‍.പി.ജെ., ആല്‍ഫ്രഡ് ജൂഡ്, ആനന്ദ് ശേഖര്‍, ശ്യാം.എസ്.വി., ലീനസ്.എന്‍.എ., ഡോ. ഷബ്ന എസ് രമേശ്, അനു കുര്യാക്കോസ്, അഭിന്‍ ലാസര്‍, മാസ്റ്റര്‍ ജൊനാത്ത് ഷെറി, റിനിറ്റ ഏല്ല്യാസ്, ഗോള്‍ഡി.വര്‍ഗ്ഗീസ്, സ്‌കെമി പാപ്പച്ചന്‍, തോമസ്.പി.എ., ഹരികൃഷ്ണന്‍ .ടി .ജി., ബിന്ദു സാബു, അനിത പ്രദീപ്, റോസ് മേരി ബേബി, ബെന്നി തൊമ്മി, വില്‍സണ്‍ തോമസ്, ഡെയ്സണ്‍ തോമസ്, അപ്പു, എല്‍ദോ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Story Highlights : rajagiri hospital shortfilm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here