കാഞ്ഞിരപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ കയറി പിടിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. നെല്ലിക്കുന്നം സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി
ഇന്ന് രാവിലെ വീട്ടിൽ നിന്ന് യുവതി ആശുപത്രിയിലേക്ക് നടന്നു പോകുമ്പോഴാണ് സംഭവം. ആളില്ലാത്ത വഴിയിൽ യുവതി തനിച്ചായപ്പോൾ ബൈക്കിലെത്തിയ ഷബീർ വാഹനം നിർത്തി ഇവരെ കയറിപ്പിടിക്കുകയും വരിഞ്ഞുമുറുക്കുകയുമായിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തക ഇയാളെ തട്ടിമാറ്റയപ്പോൾ ഇരുവരും നിലത്തുവീണു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ആശുപത്രിയിലെത്തി ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Story Highlights: Attempt to molest Health worker in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here