കർണാൽ ലാത്തിച്ചാർജ്; അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ

കർണാൽ ലാത്തിച്ചാർജ് അന്വേഷിക്കാനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ഹരിയാന സർക്കാർ. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുൻ ജഡ്ജി സോമനാഥ് അഗർവാളിനാണ് അന്വേഷണ ചുമതല. ഓഗസ്റ്റ് 28ന് കർണാലിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിലാണ് അന്വേഷണം. (Haryana Karnal lathicharge incident)
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സോമനാഥ് അഗർവാളിനെ നിയമിക്കാൻ തീരുമാനമായത്. കർണാൽ ലാത്തിച്ചാർജിൽ പൊലീസിൻ്റെയും മറ്റ് അധികാരികളുടെയും പങ്ക് അന്വേഷിക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഇത് ഗസറ്റിൽ പ്രസിദ്ധീകരിക്കും.
Story Highlights: Haryana commission Karnal lathicharge incident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here