Advertisement

തീവ്രവാദ ബന്ധം; കശ്മീരിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

September 22, 2021
Google News 2 minutes Read

തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കശ്മീരിൽ ആറ് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ്പിരിച്ചുവിട്ടത്. സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാൻ സർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശ അനുസരിച്ചാണ് നടപടി.

തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനും അവരുടെ അനുയായികളായി പ്രവര്‍ത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയത്. സർക്കാരിന്റെ പറ്റിച്ച് തീവ്രവാദികളെ സഹായിക്കുന്നവർക്കെതിരേ കശ്മീരിൽ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.

Read Also : ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു

കഴിഞ്ഞ ജൂലൈയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യീദ് സലാഹുദ്ദീന്റെ മകൻ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആറ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.

Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

Story Highlights: J&K govt sacks 6 employees over terror links

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here