ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു

ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് സൈനികർ മരിച്ചു. സൈനികരായ മേജർ രോഹിത് കുമാർ, മേജർ അനൂജ് രാജ്‌പുത് എന്നിവരാണ് മരിച്ചത്. ഇവർ ഹെലികോപ്റ്ററിന്റെ പൈലറ്റും കോ-പൈലറ്റുമാണ്. ജമ്മുകശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ ഇന്ന് രാവിലെയാണ് ഇടിച്ചിറക്കിയത്. ഉദംപൂരിലെ വനമേഖലയിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.
Read Also : സർക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം; കെ സുധാകരൻ
ഉദംപൂരിലെ ശിവ് ഗഡ് ധറിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരായിരുന്നു ഉണ്ടായിരുന്നത്. പ്രദേശത്ത് മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഹെലികോപ്റ്റര്‍ ഇടിച്ചിറക്കാന്‍ കാരണം ഇതാകാം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Story Highlight: indian-army-copter-crashed-in-jammu-kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here