Advertisement

തൃക്കാക്കര നഗരസഭയിൽ സ്റ്റാൻഡിംഗ്‌ കമ്മിറ്റി സ്ഥാനം ആവശ്യപ്പെട്ട് ലീഗ്

September 22, 2021
Google News 2 minutes Read
League seeks standing committee seat

തൃക്കാക്കര നഗരസഭയിൽ സ്റ്റാൻഡിംഗ്‌ കമ്മിറ്റി സ്ഥാനം ആവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗം. മൂന്ന് ഭരണകക്ഷി കൗൺസിലർമാർ ജില്ലാ നേതൃത്വത്തെ നിലപാടറിയിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിപക്ഷിതിന് ഒപ്പം നിൽക്കുമെന്നാണ് കൗൺസിലർമാരുടെ തീരുമാനം. കൗൺസിലർമാരുടെ തീരുമാനം ലീഗ് നേതൃത്വം എറണാകുളം ഡി.സി.സി.യെ അറിയിച്ചു.

അതേസമയം, തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. കേസെടുക്കാൻ സർക്കാർ നടപടി നൽകാത്തതിനാൽ തുടർനടപടികൾ തടസപ്പെട്ടു. അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നൽകണമെന്ന് വിജിലൻസ് ശുപാർശ ചെയ്‌തിരുന്നു. വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി ആഴ്ചകളായിട്ടും സർക്കാർ നടപടിയില്ല. സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു.

Read Also : ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന മുസ്ലിം ലീഗിൻറെ പാർലമെൻററി പാർട്ടി യോഗം മൂന്ന് ലീഗ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു.

യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരു ദിവസം മാത്രമാണ് ബാക്കി. പക്ഷേ, തൃക്കാക്കരയിൽ ഏറ്റവും ഒടുവിൽ കോൺഗ്രസിന് തലവേദന സൃഷിടിക്കുന്നത് മുസ്ലിം ലീഗ് ആണ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കൗൺസിൽ യോഗം ബഹിഷ്കരിക്കാനാണ് യുഡിഎഫിൻറെ പൊതു തീരുമാനം.

എന്നാൽ ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ വൈകിട്ട് ചേർന്ന മുസ്ലിം ലീഗിൻറെ പാർലമെന‍്ററി ബോർഡ് യോഗം മൂന്ന് അംഗങ്ങൾ ബഹിഷ്കരിച്ചു. ലീഗിനോട് കോൺഗ്രസ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി.

Story Highlights: League seeks standing committee seat in Thrikkakara municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here