Advertisement

എക്സ്പ്രസ് വേഗത്തിൽ നോർക്കിയ; ഇന്നലെ എറിഞ്ഞത് ഐപിഎലിലെ വേഗമേറിയ 8 പന്തുകൾ

September 23, 2021
Google News 2 minutes Read
anrich nortje delhi capitals

അസാമാന്യ ബൗളിംഗ് വേഗവുമായി ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ താരം ആൻറിച് നോർക്കിയ. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ മാത്രം നോർക്കിയ എറിഞ്ഞത് ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ 8 പന്തുകളാണ്. മത്സരത്തിൽ താരം രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു. (anrich nortje delhi capitals)

ഐപിഎൽ 14ആം സീസണിൻ്റെ ആദ്യ പാദത്തിൽ താരം ഒരു മത്സരം പോലും കളിച്ചിരുന്നില്ല. എന്നാൽ, യുഎഇയിൽ നടന്ന ആദ്യ മത്സരത്തിൽ തന്നെ നോർക്കിയ കളത്തിലിറങ്ങി. 148.2കിമീ/മണിക്കൂർ വേഗത്തിലായിരുന്നു താരം എറിഞ്ഞ ആദ്യ പന്ത്. ഓവറിലെ എല്ലാ പന്തുകളും 145 മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിനു മുകളിൽ ഉള്ളതായിരുന്നു. ഇതോടെ ഈ സീസണിലെ ഏറ്റവും വേഗതയേറിയ 10 പന്തുകളിൽ 8ഉം നോർക്കിയയുടെ പേരിലായി.

Read Also : സ്റ്റോയിനിസിനു പരുക്ക്; ടി-20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് ആശങ്ക

മത്സരത്തിൽ 151.71 കിമീ/മണിക്കൂർ വേഗതയിൽ നോർക്കിയ എറിഞ്ഞ പന്താണ് 2021 സീസൺ ഐപിഎല്ലിൽ ഇത് വരെയുള്ള ഏറ്റവും വേഗതയേറിയ പന്ത്. 151.37 കിമീ/മണിക്കൂർ, 150.83 കിമീ/മണിക്കൂർ, 150.21 കിമീ/മണിക്കൂർ, 149.97 കിമി/മണിക്കൂർ, 149.29 കിമീ/മണിക്കൂർ, 149.15 കിമീ/മണിക്കൂർ, 148.76 കിമീ/മണിക്കൂർ എന്നിങ്ങനെ പട്ടികയിൽ രണ്ട് മുതൽ 8 വരെ സ്ഥാനങ്ങളിലുള്ള എല്ലാ പന്തുകളും നോർക്കിയ തന്നെ എറിഞ്ഞതാണ്. ഡൽഹി ക്യാപിറ്റൽസിൻ്റെ തന്നെ കഗീസോ റബാഡ 9ആം സ്ഥാനത്തും പഞ്ചാബ് കിംഗ്സിൻ്റെ ക്രിസ് ജോർഡൻ പത്താം സ്ഥാനത്തുമാണ്.

ഇന്നലെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ ജയം കുറിച്ചിരുന്നു. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. 9 മത്സരങ്ങൾ കളിച്ച ഡൽഹി ഏഴ് മത്സരങ്ങളിലും വിജയിച്ചു. 14 പോയിൻ്റാണ് ഋഷഭ് പന്തിനും സംഘത്തിനും ഉള്ളത്.

Story Highlights: anrich nortje delhi capitals ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here