Advertisement

കാനത്തിനെതിരെ ഇടുക്കി സിപിഐ ഘടകം; നടപടിയെടുക്കണമെന്ന് ആവശ്യം

September 23, 2021
Google News 1 minute Read
Idukki CPI executive against Kanam

കാനം രാജേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവ്. സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജയ്ക്കെതിരെ കാനം രാജേന്ദ്രൻ പരസ്യമായി വിമർശനം ഉന്നയിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. കാനം രാജേന്ദ്രന്റെ വിമർശനം പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്നല്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. വ്യാഴാഴ്ച ഇടുക്കിയിൽ ചേർന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

Read Also : മുസ്‌ലിം ലീഗ് ഭരണത്തിലുള്ള മലപ്പുറത്തെ 60 പഞ്ചായത്തുകളിൽ ഇനി ‘സാർ’ വിളിയില്ല

മുൻപ് ഇതേ തരത്തിൽ പാർട്ടി പത്രത്തിനെതിരെ പരസ്യ വിമർശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ സംസ്ഥാന കമ്മിറ്റി പരസ്യമായി ശാസിച്ചിരുന്നു. വിമർശനങ്ങൾ പാർട്ടി ഘടകത്തിലാണു പറയേണ്ടതെന്നും പരസ്യ വിമർശനം പാടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേ ത്രാസിൽ അളന്നാൽ കാനം ചെയ്തതും ഇതേ കുറ്റം തന്നെയാണെന്നും സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും ഇടുക്കി പൈനാവിൽ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

Story Highlights: Idukki CPI executive against Kanam Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here