ഉറിയില്‍ മൂന്ന് ഭീകരരെ വധിച്ച് സംയുക്ത സേന; ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തു

ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ജമ്മുകാശ്മീരിലെ ഉറിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകര്‍ത്ത് സംയുക്ത സേന. മൂന്ന് ഭീകരരെ വധിക്കുകയും ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പാകിസ്താന്‍ ബന്ധം വ്യക്തമാക്കുന്ന രേഖകളും സേന പിടിച്ചെടുത്തു.
റാംപുര്‍ സെക്ടറിലെ വന മേഖലയിലായിരുന്നു സംഭവം. ഭീകര സാന്നിധ്യം തിരച്ചറിഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഭീകരവിരുദ്ധ പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരവാദികളെ വധിച്ചത്. സൈന്യം വധിച്ച ഭീകരവാദികളില്‍ ഒരാള്‍ പാകിസ്താന്‍ സ്വദേശിയാണ്.
ഇന്ന് നടന്ന മറ്റെരു സംയുക്ത സേനാ നടപടിയില്‍ ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ നിന്ന് നാല് ലഷ്‌ക്കര്‍ ഭീകരവാദികള്‍ പിടിയിലായിരുന്നു. ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്.
Story Highlights: Indian Army kills 3 Pak terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here