Advertisement

സ്റ്റോയിനിസിനു പരുക്ക്; ടി-20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് ആശങ്ക

September 23, 2021
2 minutes Read
marcus stoinis injury ipl

ടി-20 ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിൻ്റെ പരുക്ക്. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റോയിനിസിനു പരുക്കേറ്റത്. ടി-20 ലോകകപ്പിലേക്ക് ഒരു മാസം മാത്രം അവശേഷിക്കെ സ്റ്റോയിനിസിനേറ്റ പരുക്ക് ഓസ്ട്രേലിയക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. അതേസമയം, താരത്തിൻ്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നോ എപ്പോൾ ഭേദമാകുമെന്നോ വ്യക്തമല്ല. (marcus stoinis injury ipl)

ഇന്നലെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ ജയം കുറിച്ചിരുന്നു. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. 9 മത്സരങ്ങൾ കളിച്ച ഡൽഹി ഏഴ് മത്സരങ്ങളിലും വിജയിച്ചു. 14 പോയിൻ്റാണ് ഋഷഭ് പന്തിനും സംഘത്തിനും ഉള്ളത്.

Read Also : ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും ശ്രേയാസ് അയ്യരും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 11ആം ഓവറിൽ ധവാൻ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. ധവാനെ റാഷിദ് ഖാൻ അബ്ദുൽ സമദിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് പഴയ ക്യാപ്റ്റൻ ശ്രേയാസ് അയ്യരുമായി ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.

മൂന്നാം വിക്കറ്റിൽ പന്ത്-അയ്യർ കൂട്ടുകെട്ട് അപരാജിതമായ 67 റൺസ് ആണ് പടുത്തുയർത്തിയത്. അയ്യർ (47), പന്ത് (35) എന്നിവർ പുറത്താവാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. സൺറൈസേഴ്സിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 28 റൺസ് നേടിയ അബ്ദുൽ സമദ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. ഡൽഹിക്കായി കഗീസോ റബാഡ 3 വിക്കറ്റ് വീഴ്ത്തി.

Story Highlights: marcus stoinis injury delhi capitals ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top