Advertisement

യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ‘ശുദ്ധികലശം’ കടത്തി; സമാജ്‌വാദി പാർട്ടി പ്രവർത്തകർ അറസ്റ്റിൽ

September 23, 2021
Google News 1 minute Read
Samajwadi purify Yogi Adityanath

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ഗംഗാജലം ഉപയോഗിച്ച് ശുദ്ധികലശം നടത്തിയ കേസിൽ പത്തോളം പേർ അറസ്റ്റിൽ. സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് അറസ്റ്റിലായത്. സംഭാൽ ജില്ലയിൽ ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങളാണ് ഇവർ ശുദ്ധീകരിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കെതിരെ കേസെടുത്തത്.

സമാജ്‌വാദി പാർട്ടി യുവജൻ സഭ സംസ്ഥാന പ്രസിഡൻ്റ് ഭവേഷ് യാദവ് അടക്കം ഒരു സംഘം ആളുകൾക്കെതിരെ കേസെടുത്തു എന്ന് എസ്പി ചക്രേഷ് മിശ്ര അറിയിച്ചു.

സംഭാലിൽ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി ആദിത്യനാഥ് മടങ്ങിയതിനു പിറ്റേന്ന് സ്ഥലത്തെത്തിയ സമാജ്‌വാദി പ്രവർത്തകരാണ് ശുദ്ധികലശം നടത്തിയത്. ഗംഗാ നദിയിൽ നിന്നെടുത്ത വെള്ളം തളിച്ചായിരുന്നു ശുദ്ധികലശം. അവിടം സന്ദർശിച്ചിട്ടും മാ കൈലാ ദേവി ക്ഷേത്രം സന്ദർശിക്കാതിരുന്ന ആദിത്യനാഥ് ദേവിയെ അപമാനിച്ചു എന്ന് സമാജ്‌വാദി പാർട്ടി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് സംഭാലിലെ ഒരു കൂട്ടം ആളുകൾ ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു.

Story Highlights: Samajwadi Party purify Yogi Adityanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here