നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ സമ്പൂർണ യുഡിഎഫ് യോഗം ഇന്ന് ചേരും. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. തോൽവിയെക്കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പാർട്ടിക്കെതിരായ പരാമർശങ്ങളിൽ ഉള്ള അതൃപ്തി കേരള കോൺഗ്രസ് ജോസഫ് വിഭാഗം യോഗത്തിൽ ഉന്നയിക്കും.
Read Also : പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും; ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം
ചവറയിലെ തോൽവിയ്‌ക്ക് കാരണമായ കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി എടുക്കുമെന്ന് ആർഎസ്പിയ്‌ക്ക് നൽകിയ ഉറപ്പിന്മേലുള്ള തീരുമാനവും യോഗത്തിൽ ഉണ്ടാകും. ഡിസിസി പുനസംഘടനയ്ക്ക് ശേഷം കോൺഗ്രസിൽ ഉണ്ടായ രാജി വയ്ക്കലിൽ കെപിസിസി നേതൃത്വത്തിന് എതിരെ വിമർശനം ഉയരാനും സാധ്യതയുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് മലബാറിൽ ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും യോഗം ചർച്ച ചെയ്യും. യുഡിഎഫിന്റെ തോൽവിയ്ക്ക് കാരണമായ നേതാക്കൾക്ക് എതിരെയുള്ള നടപടി യോഗത്തിൽ സ്വീകരിക്കുമെന്നാണ് സൂചന. പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ തന്നെയാണ് തോൽവിയ്ക്ക് കാരണമായതെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിലെ വിവാദത്തിനിടയിൽ ഇന്ന് എൽഡിഎഫ് യോഗം ചേരും. രാവിലെ 11 മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുക. സർവകക്ഷി യോഗം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയ സ്ഥിതിക്ക് ഇതിൽ കൂടുതൽ ചർച്ചകൾ ഇന്നുണ്ടാകാൻ സാധ്യതയില്ല.
Story Highlight: udf-allparty-meeting-about-election-loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here