ഐപിഎല്ലിൽ ഇന്ന് വമ്പൻ പോരാട്ടം; ചെന്നൈ സൂപ്പർ കിംഗ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേർക്കുനേർ. ചെന്നൈ ആവട്ടെ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതും 12 പോയിന്റുമായി ചെന്നൈ രണ്ടാമതുമാണ്.
Read Also : ഐപിഎൽ വീണ്ടും റദ്ദാക്കിയേക്കുമോ എന്ന് ഭയപ്പെടുന്നു: വീരേന്ദർ സെവാഗ്
ക്വാറന്റീൻ പൂർത്തിയാക്കിയ സാം കറൻ ചെന്നൈ ടീമിൽ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാൽ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിന് പുറത്തേക്കുള്ള വഴിയാകും. എന്നാൽ ആദ്യ മത്സരത്തിൽ ആർസിബി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.
ആർസിബിയിലും ടീമിൽ മാറ്റം വന്നേക്കും. ടിം ഡേവിഡിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. അങ്ങനെ വന്നാൽ കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ വാനിഡു ഹസരങ്ക പുറത്തിരിക്കേണ്ടിവരും. രണ്ട് ഓവർ മാത്രമാണ് ഹസരങ്ക എറിഞ്ഞത്, വിക്കറ്റൊന്നും നേടിയതുമില്ല 20 റൺസ് നൽകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇരു ടീമിലും ഓരോ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
Story Highlight: ipl2021-chennai-banglore-match-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here