മൂവാറ്റുപ്പുഴയിൽ അക്രമിസംഘം വീട്ടിൽ കയറി യുവാവിനെ കുത്തി; തടയാൻ ശ്രമിച്ച അമ്മയ്ക്കും പരുക്ക്

മുവാറ്റുപുഴയിൽ അക്രമിസംഘം യുവാവിനെ വീട്ടിൽ കയറി കുത്തി പരുക്കേൽപ്പിച്ചു. മൂവാറ്റുപുഴയിലെ കടാതിയിലാണ് സംഭവം. അക്രമിസംഘം വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയ്ക്കും വെട്ടേറ്റു. അമ്മയുടെ കൈവിരൽ അറ്റു. കടാതി സ്വദേശികളായ ബിനു അമ്മ ബിന്ദു എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ്
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ആക്രമണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights: Muvattuppuzha youth & mother stabbed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here