വൃദ്ധൻ ഗുരുതരാവസ്ഥയിൽ വീട്ടുതിണ്ണയിൽ; വീട്ടിൽ നിന്ന് ബന്ധുക്കൾ ഇറക്കി വിട്ടെന്ന് ആരോപണം

പാലക്കാട് കല്പാത്തിയിൽ എഴുപത്തിയഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ വീട്ടു തിണ്ണയിൽ കഴിയുന്നു. കല്പാത്തി സ്വദേശി നാരായണനെ വീട്ടിൽ നിന്ന് ബന്ധുക്കൾ ഇറക്കി വിട്ടെന്ന് ആരോപണം. ശരീരം തളർന്ന അവസ്ഥയിലാണ് വൃദ്ധൻ. നാട്ടുകാർ കാഴ്ച്ചക്കാരായി നിൽക്കുന്ന അവസ്ഥയാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മടങ്ങിയെന്നും പരാതി. കഴിഞ്ഞ ഒന്നര വർഷമായി വീട്ടുതിണ്ണയിലാണ് കഴിയുന്നതെന്നും ഇദ്ദേഹം പറയുന്നു.
Read Also : ഐപിഎൽ 2021; ചെന്നൈക്ക് 157 റൺസ് വിജയലക്ഷ്യം
നാരായണന്റെ മകൻ മുംബൈയിലാണ്. മകനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ബന്ധുക്കളാണ് വീട്ടിൽ താമസിക്കുന്നത്. നോക്കാനാകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത് .
എന്നാൽ, ഇന്നലെ മാത്രമാണ് വൃദ്ധൻ ഇവിടെയെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇദ്ദേഹത്തെ തത്തമംഗലത്തെ പാലിയേറ്റിവ് കെയർ സെന്ററിൽ ആക്കിയതാണ്. മകനെ വിളിച്ച് വിവരം പറഞ്ഞിരുന്നതുമാണ്. പാലിയേറ്റിവ് സെന്ററിലുള്ളവരെ ഇദ്ദേഹം ഉപദ്രവിക്കുകയായിരുന്നു. അങ്ങനെ അവർ കയ്യൊഴിഞ്ഞതാണെന്നും നാട്ടുകാർ പറയുന്നു.
Story Highlight: old-man-in-critical-condition-paleative care-in-kalpathy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here