Advertisement

മഹാരാഷ്ട്രയിൽ സ്കൂളുകൾ ഒക്ടോബർ നാലിന് തുറക്കും; ആരാധനാലയങ്ങളിലും പ്രവേശനം അനുവദിക്കും

September 24, 2021
1 minute Read

ഒക്ടോബർ നാലിന് മഹാരാഷ്ട്രയിലെ സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും, ഗ്രാമങ്ങളിൽ അഞ്ച് മുതൽ 12 വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. കൂടാതെ ആരാധനാലയങ്ങൾ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി വിമർശിച്ചിരുന്നു. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും,കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കോടതി വ്യക്തമാക്കി.

Read Also : വൃദ്ധൻ ​ഗുരുതരാവസ്ഥയിൽ വീട്ടുതിണ്ണയിൽ; വീട്ടിൽ നിന്ന് ബന്ധുക്കൾ ഇറക്കി വിട്ടെന്ന് ആരോപണം

ഒക്ടോബർ നാല് മുതൽ തന്നെയാണ് കേരളത്തിലും സ്കൂളുകൾ തുറക്കാനുള്ള മാർഗരേഖ പുറത്തിറക്കിയത്. ഒക്ടോബർ പതിനഞ്ചോടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 90 ശതമാനത്തിന് മുകളിൽ ആളുകൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

Story Highlight: school-reopens-maharastra-october4-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top