ഐപിഎല്‍ 2021: ഹൈദരാബാദ് ടീമിൽ നടരാജന് പകരം ജമ്മു കശ്മീരില്‍ നിന്നുള്ള മീഡിയം പേസര്‍

ഐപിഎൽ മത്സരത്തിന് തൊട്ട് മുമ്പ് കൊവിഡ് ബാധിതനായ പേസ് ബൗളര്‍ ടി നടരാജന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്സ് ഹൈാദരാബാദ്. ജമ്മു കശ്മീരില്‍ നിന്നുള്ള മീഡിയം പേസര്‍ ഉമ്രാന്‍ മാലിക്കാണ് നടരാജന്‍റെ പകരക്കാരനായി ഹൈദരാബാദ് ടീമിലെത്തിയത്. ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് ഉമ്രാന്‍ കളിച്ചത്. ആ മത്സരത്തില്‍ നാലു വിക്കറ്റുമെടുത്തു.
സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജനുമായി സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോതെറാപിസ്റ്റ് ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന വന്നൻ, ലൊജിസ്റ്റിക്സ് മാനേജർ തുഷാർ ഖേഡ്കർ നെറ്റ് ബൗളർ പെരിയസാമി ഗണേശൻ എന്നിവർ ഐസൊലേഷനിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെല്ലാം കൊവിഡ് നെഗറ്റീവാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഇതുവരെ കളിച്ച എട്ടു കളികളില്‍ ഒരു ജയം മാത്രമാണുള്ളത്. രണ്ട് പോയന്‍റ് മാത്രമുള്ള ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
ഐപിഎല്ലിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഏതെങ്കിലും കളിക്കാരന്‍ കൊവിഡ് ബാധിതനായാല്‍ അയാള്‍ തിരിച്ചെത്തുന്നതുവരെ പകരക്കാരനായി ഒരു കളിക്കാരകനെ ഉള്‍പ്പെടുത്താം. നിലവിൽ പോയിന്റ് പട്ടികയിൽ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസാണ് ഒന്നാമത്.
Story Highlight: -sunrisers-hyderabad-rope-in-umran-malik-as-replacement-for-t-natarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here