കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി;എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി
കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ( udf lost kottayam municipality )
27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത്. കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങൾ വീതമുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. വേട്ടെടുപ്പിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വിട്ട് നിന്നു. 29 പേർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി.
Read Also : കോട്ടയം നഗരസഭയിൽ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം; യുഡിഎഫിന് ഭരണം നഷ്ടമായേക്കും
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അറിയിച്ചിരുന്നു. ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: udf lost kottayam municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here