Advertisement

വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്ഇബി

September 25, 2021
Google News 1 minute Read

പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. സംസ്ഥാനത്ത് ഇന്നുണ്ടായത് 200 മെഗാ വാട്ടിന്റെ കുറവെന്നും കെഎസ്‌ഇബി. സംസ്ഥാനത്ത് പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവുണ്ടായതായി കെഎസ്‌ഇബി അറിയിച്ചു. വൈദ്യതി നിയന്ത്രണം ഉണ്ടാകില്ലെന്നും വകുപ്പ് മന്ത്രി അറിയിച്ചു.

വൈകുന്നേരം ആറ് മണിമുതലുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കൂടുതലായുള്ളത്. അതിനാൽ വൈകിട്ട് 6.30 മുതൽ 10.30 വരെ വൈദ്യുത ഉപയോഗത്തില്‍ ഉപയോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : ഐപിഎല്‍ 2021 ; ഡൽഹിക്കെതിരെ ടോസ് നേടി സഞ്ജു; ഡൽഹി 88 /3

ലോഡ് ഷെഡ്ഡിങ്ങോ, പവര്‍ക്കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കണമെങ്കില്‍ രാത്രിയിലുള്ള വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ നിയന്ത്രണം പാലിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു. കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്.

ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം വൈദ്യുതി ഉപഭോഗം നടക്കുന്നത് രാത്രി കാലത്താണ്.

Story Highlight: electricity-usage-in evening-must-control-kseb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here