ചവറയില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; നോക്കുകൂലി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നോക്കുകൂലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. nokkukoolie കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഐഎം രക്തസാക്ഷി സ്മാരക നിര്‍മ്മാണത്തിന് പണം നല്‍കിയില്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിന് മുന്നില്‍ കൊടികുത്തുമെന്നായിരുന്നു ഭീഷണി. പാര്‍ട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാന്‍ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പാര്‍ട്ടി കൊടി കുത്തുമെന്നാണ് ബിജു വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്.
അതേസമയം ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തുന്നത് സിപിഐഎം നിലപാടല്ലെന്ന് തൊഴില്‍-വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു.
Story Highlights: nokkukoolie , pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here