26
Oct 2021
Tuesday
Covid Updates

    എസ്എസ്എഫ് കേരള സാഹിത്യോത്സവിന് ഇന്ന് തുടക്കം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

    എസ്എസ്എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷന് ഇന്ന് വൈകിട്ട് തുടക്കമാകും. രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ,21000 ബ്ലോക്ക്, 6700 യൂണിറ്റ്, 600 സെക്ടർ,121 ഡിവിഷൻ ,17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്.

    സാഹിത്യോത്സവിന്റെ ഉദ്ഘാടന സംഗമം എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയിൽ തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ് മുഖ്യാഥിതിയായിരിക്കും. എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജ അഫർ, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, സി.പി സൈതലവി മാസ്റ്റർ, രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് പറവൂർ, ബഷീർ പറവന്നൂർ, എസ്എസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ അബ്ദുല്‍ റഷീദ് എന്നിവർ സംസാരിക്കും.

    Read Also : കോട്ടയം നഗരസഭ; സിപിഐഎം ബിജെപി കൂട്ടുകെട്ടെന്ന ആരോപണം തള്ളി മന്ത്രി വി എൻ വാസവൻ

    തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ നടക്കും. കഥ, കാലം, കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സന്തോഷ് എച്ചിക്കാനം, മുഹമ്മദലി കിനാലൂർ എന്നിവർ നടത്തുന്ന സംഭാഷണം. ഇസ്ലാമോഫോബിയ ഇൻഡസ്ട്രി എന്ന പുസ്തകത്തെ ആസ്പദിച്ച് അജയ് പി. മങ്ങാട്, രാജീവ് ശങ്കരൻ, ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ നടത്തുന്ന ചർച്ച, ബിബിൻ ആന്റണി നയിക്കുന്ന കഥ പറയുന്ന ചിത്രങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രസഞ്ചാരം, വായനക്കാർ ഒത്തുചേർന്ന് സംവദിക്കുന്ന വായിക്കുന്നവർ പറയുന്നു, വെളിച്ചം കാണാത്ത വാർത്തകൾ എന്ന വിഷയത്തിൽ ബി.ആർ.പി.ഭാസ്കർ, എൻ.പി. ചെക്കുട്ടി എന്നിവർ നടത്തുന്ന സംസാരം.

    ദേശം, ദേശാടനം വിഷയത്തിൽ കൽപ്പറ്റ നാരായണൻ, കെ ബി ബഷീർ എന്നിവർ നടത്തുന്ന സംഭാഷണം, മാലപ്പാട്ടുകളെ പഠനവിധേയമാക്കുന്ന ചരിത്ര മാല, വിദ്യാർത്ഥികളുടെ ടേബിൾ ടോക്ക് എന്നീ പരിപാടികൾ നടക്കും.

    ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും.1649 മത്സരാർത്ഥികൾ 8 വിഭാഗങ്ങളിലായി 97 ഇനങ്ങളിൽ 18 സ്റ്റുഡിയോയിൽ നിന്നായി മത്സരിക്കും. ഒക്ടോബർ രണ്ടിന് വൈകീട്ട് നാലിന് സമാപന സംഗമം നടക്കും.

    എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ് മാൻ സഖാഫി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ: യു സി അബ്ദുൾ മജീദ്, ആർ പി ഹുസൈൻ ഇരിക്കൂർ, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി എൻ ജാബിർ, പി.വി. ഷുഹൈബ് എന്നിവർ സംസാരിക്കും.

    Story Highlight: msf-kerala-sahithyolsav-ahammed devarkoil-will-inagurate-

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top