Advertisement

വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി യു.പി ; 10 കോടി പിന്നിട്ടു, ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

September 25, 2021
Google News 2 minutes Read

രാജ്യത്തെ വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി യോഗി സർക്കാർ. പത്ത് കോടിയിലധികം ആളുകൾക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവർത്തകരുടേയും വിജയമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇതോടെ ഇന്ത്യയിൽ പത്ത് കോടി വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി.

യുപി സർക്കാരിന്റെ മികച്ച പ്രവർത്തനത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിന്റെയും ഫലമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഈ നേട്ടം കൊവിഡിനെതിരെ പോരാടിയ ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും മുന്നിൽ സമർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനു നേരെ വെടിവെപ്പ്

ഏറ്റവുമധികം വേഗത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശ്. യുപി സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 15 കോടിയോളം ജനങ്ങൾ വാക്‌സിൻ സ്വീകരിക്കാൻ അർഹരാണ്. ഇതിൽ 8,15,25,547 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. 1,85,10,688 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.

Read Also : കൊവിഡ്‌മരണം: 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി

Story Highlights: U.P becomes first state to administer over 10 crore covid vaccine doses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here