ജർമൻ എക്സിറ്റ് പോൾ ഫലം; ആർക്കും ഭൂരിപക്ഷമില്ല

ജർമൻ പാർലമെന്റിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. ആർക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോൾ ഫലം. ഭരണകക്ഷിയായ സിഡിയു-സിഎസ്യു സഖ്യവും പ്രതിപക്ഷമായ എസ്പിഡിയും 25 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പമാണ്. ( german exit poll results )
2005 മുതൽ 2021 വരെയുള്ള 16 വർഷക്കാലം ആംഗല മർക്കലാണ് ജർമനിയുടെ ചാൻസലർ. ജയിക്കുമെന്ന് ഉറപ്പുള്ളപ്പോഴും ഇത്തവണ ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ മത്സരിക്കുന്നില്ല.
മത്സര രംഗത്ത് മൂന്ന് പേരാണ് പ്രധാനമായും നിൽക്കുന്നത്. ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അർമിൻ ലാഷെ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഒലാഫ് ഷോൾഡ്, ഗ്രാൻ പാർട്ടിയുടെ അന്നലീന ബെയർബോക്. അഭിപ്രായ സർവേകളിൽ ഒലാഫിനാണ് പിന്തുണ. 25 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച പിന്തുണ. ആംഗെല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 22 ശതമാനമാണ് ലഭിച്ചത്. ഗ്രീൻ പാർട്ടിക്ക് 16 ശതമാനം പിന്തുണയാണ് ലഭിച്ചത്.
Read Also : കനത്ത മഴയും വെള്ളപ്പൊക്കവും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം
ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഇനി സഖ്യ ചർച്ചകളിലേക്കാകും എല്ലാവരുടേയും ശ്രദ്ധ. ഗ്രീൻ പാർട്ടി, ദ ലിങ്ക് എന്നീ ഇടത് പാർട്ടികളുടെ പിന്തുണ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് കിട്ടാനുള്ള സാധ്യതയാണ് കൂടുതൽ.
Story Highlights: german exit poll results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here