വാർണർ ഇല്ലാതെ ഹൈദരാബാദ്; രണ്ട് മാറ്റങ്ങളുമായി രാജസ്ഥാൻ; ടോസ് അറിയാം

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായി സൺറൈസേഴ്സ് ഇറങ്ങുമ്പോൾ രാജസ്ഥാൻ റോയൽസിൽ രണ്ട് മാറ്റങ്ങളുണ്ട്. (rajasthan royals sunrisers hyderabad)
ഓസീസ് ഓപ്പണർ ഡേവിഡ് വാർണർക്ക് പകരം ഇംഗ്ലണ്ട് ഓപ്പണർ ജേസൻ റോയ് ടീമിലെത്തിയതാണ് സൺറൈസേഴ്സിലെ സുപ്രധാന മാറ്റം. മോശം ഫോമിലുള്ള കേദാർ ജാദവ് മനീഷ് പാണ്ഡെ എന്നിവർക്ക് പകരം യുവതാരങ്ങളായ പ്രിയം ഗാർഗ്, അഭിഷേക് ശർമ്മ എന്നിവരും ടീമിലെത്തി. പരുക്കേറ്റ ഖലീൽ അഹ്മദിനു പകരം സിദ്ധാർത്ഥ് കൗളും ഇന്ന് കളിക്കും.
കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന രണ്ട് താരങ്ങൾ ഇന്ന് റോയൽസ് നിരയിൽ തിരികെ എത്തി. തബ്രൈസ് ഷംസി, ഡേവിഡ് മില്ലർ എന്നിവർക്ക് പകരം ക്രിസ് മോറിസ്, എവിൻ ലൂയിസ് എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത്.
Story Highlights: ipl rajasthan royals sunrisers hyderabad toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here