Advertisement
kabsa movie

കാസര്‍ഗോട്ട് മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി, ആറുപേരും സുരക്ഷിതര്‍

September 27, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാസര്‍ഗോട്, പള്ളിക്കരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ വള്ളം തിരിച്ചെത്തി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണി എന്ന വള്ളം ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. അതിനിടെ, കേരളത്തില്‍ മൂന്ന് ദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായിയാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 11 ഇടത്ത് യെലോ അലർട്ട്. എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കേരള- ലക്ഷ്വദീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്.

Read Also : ‘മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചു; പിന്നില്‍ കറുത്ത ശക്തി’: കെ. സുധാകരന്‍

ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. നിലവിൽ മണിക്കൂറിൽ 75മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. വടക്കൻ ആന്ധ്രയിലും ഒഡിഷയുടെ തെക്കൻ മേഖലയിലും കനത്ത മഴ തുടരുകയാണ്.

ഗഞ്ചൻ , ഗഞ്ചപട്ടി, കണ്ഡമാൽ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളിൽ 48 മണിക്കൂർ നേരത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.

Story Highlight: missing-boat-in-kasaragod-returned-in-kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement