ഇന്നത്തെ പ്രധാന വാർത്തകൾ ( 27-09-2021)

വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു ( sept 27 headlines )
വി.എം സുധീരൻ എഐസിസി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി. ( VM Sudheeran resigns from AICC )
സപ്ലൈകോ ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം. സംഭരിച്ച ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന മുന്നറിയിപ്പ് സപ്ലൈക്കോ അവഗണിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഏലക്കയുടെ സാമ്പിള്‍ സഹിതം നല്‍കിയ പരാതിയിലാണ് അന്വേഷണം അട്ടിമറിച്ചത്. ഇതിന്റെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചു.
അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ല : ചൈന
അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് വ്യക്തമാക്കി ചൈന. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്തമാക്കുന്നു. അതിർത്തിയിലെ വിവിധ മേഖലകളിൽ എയർ സ്ട്രിപ്പുകളുടെ നിർമ്മാണവും ധ്രുതഗതിയിലാണെന്ന് രഹസ്യാന്വേഷണ എജൻസികൾ അറിയിച്ചു. ( India China Border PLA shelters )
ഭാരത് ബന്ദിന് തുടക്കം; കേരളത്തിലും ഇന്ന് ഹർത്താൽ; പൊതുഗതാഗതം സ്തംഭിക്കും
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ( bharat band )തുടക്കം. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ംയുക്ത കർഷക സമിതി കേരളത്തിലും ഹർത്താൽ ആചരിക്കുകയാണ്. ( kerala hartal )
ഡീസൽ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഡീസൽ ലിറ്ററിന് 94 രൂപ 32 പൈസയായി. ഈ മാസം ഇത് നാലാം തവണയാണ് ഡീസൽ വില വർധിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല, പെട്രോൾ ലിറ്ററിന് 101.48 രൂപയാണ് വില.
Story Highlights: sept 27 headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here